കണ്ണൂർ: സിപിഎം സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളം ബംഗാളായി മാറുമെന്ന് നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ പലരും തനിക്ക് വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞ് . വിജയിച്ച ശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു . അര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കുക അസാധ്യമായിരുന്നു. താൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് വോട്ടർമാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ആദ്യ റൗണ്ട് വോട്ടെണ്ണൽ മുതൽ തന്നെ വ്യക്തമായ സൂചനകൾ ദൃശ്യമായിരുന്നെങ്കിലും അടിയൊഴുക്കിന്റെ വ്യാപ്തി അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ചതിലും ഉയർന്ന ലീഡ് നേടിയതായും ധനരാജിന്റെ സ്വന്തം നാട്ടിൽ 3,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണൻ, യുഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചത് . സിറ്റിംഗ് എംഎൽഎ ടി ഐ മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. പയ്യന്നൂരിലെ ഫണ്ട് ദുരുപയോഗ വിവാദവുമായി ബന്ധപ്പെട്ട തുറന്ന് പറച്ചിലിനെ തുടർന്നാണ് അദ്ദേഹത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്.

