ഡബ്ലിൻ: അയർലൻഡിൽ നോറോ വൈറസ് കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ വാരം രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം എന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് നോറോവൈറസ് പകർന്നാൽ അനുഭവപ്പെടുന്ന രോഗലക്ഷണം. ഇവ പ്രകടമാകുകയാണെങ്കിൽ എത്രയും വേഗം ചികിത്സ തേടണം എന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമേ 48 മണിക്കൂർ നേരം ജോലിസ്ഥലങ്ങളിൽ പോകുകയോ പൊതുയിടങ്ങൾ സന്ദർശിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന് കാരണമാകുന്ന സന്ദർഭങ്ങളിൽ നിന്നും പരമാവധി അകലം പാലിക്കണം. രോഗികളുമായുള്ള അടുത്ത സമ്പർക്കം, മലിനമായ പ്രതലങ്ങൾ, മലിനമായ ഭക്ഷണം, വസ്തുക്കൾ എന്നിവയിലൂടെയാണ് രോഗം പടരുക

