ഒഫാലി: കൗണ്ടി ഒഫാലിയിലെ തീവയ്പ്പ് ദുരന്തത്തിൽ അറസ്റ്റിലായ മൂന്ന് പേരെ വിട്ടയച്ചു. 20 ഉം 30 ഉം വയസ്സുള്ള പുരുഷന്മാരെയാണ് വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കേസിൽ ഫയൽ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന് അയക്കും.
കഴിഞ്ഞ ആഴ്ചയാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇതുവരെ അഞ്ച് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. തീവയ്പ്പ് സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

