ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ന്യൂബ്രിഡ്ജിലെ ടൈരൂർ മേഖലയിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ 9.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

