ഡബ്ലിൻ: ഫീനിക്സ് പാർക്കിലെ പരിപാടികളുടെ പേരിൽ തട്ടിപ്പ്. ഡബ്ലിൻ നിവാസികൾ തന്നെയാണ് വ്യാപകമായി പറ്റിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഡ്രോൺ ഷോയുടെയും ഫ്രീ ഡ്രിങ്ക് ഡീലിന്റെയുമൊക്കെ പേരിലാണ് തട്ടിപ്പ്. ഡബ്ലിന് പുറമേ കോർക്ക്, ഗാൽവേ, ലിമെറിക്ക് എന്നിവിടങ്ങളിലെ ജനങ്ങളെയും തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. ഷോകളുടെ പരസ്യം വെബ്സൈറ്റുകളിൽ നൽകിയാണ് തട്ടിപ്പ്. ഇതേസമയം ഫീനിക്സ് പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത്തരം പരിപാടികളുടെ വിശദാംശങ്ങൾ ഉണ്ടായിരിക്കില്ല.
Discussion about this post

