ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ആരെയാകും പിന്തുണയ്ക്കുക എന്ന ഉപഭോക്താവിന്റെ ചോദ്യത്തിന്, ഇലോൺ മസ്കിന്റെ എ ഐ ചാറ്റ് ബോട്ടായ ഗ്രോക്ക് നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആയിരുന്നെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിയെയാണോ, അതോ മറ്റാരെയെങ്കിലുമാണോ പിന്തുണയ്ക്കുക എന്ന ചോദ്യത്തിനാണ് ഗ്രോക്ക് നേരിട്ട് മറുപടി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്ര മോദിയെയായിരിക്കും താൻ പിന്തുണയ്ക്കുക എന്നതായിരുന്നു ഗ്രോക്കിന്റെ മറുപടി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ പദ്ധതി, യുപിഐയുടെ വളർച്ച, സാമ്പത്തിക പുരോഗതി എന്നിവ കണക്കിലെടുത്താണ് മോദിക്ക് പിന്തുണ നൽകുന്നതെന്നും ഗ്രോക്ക് വിശദീകരിച്ചു.
രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളെ തള്ളിക്കളഞ്ഞ ഗ്രോക്ക്, യുക്തിപരമായ ഊന്നൽ നൽകപ്പെടുക തൊഴിലവസരങ്ങൾ, സാങ്കേതികവിദ്യ, ലോകത്തിന് മുന്നിലെ സ്ഥാനം എന്നിവയ്ക്ക് ആയിരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, താൻ പൗരത്വമോ വോട്ടവകാശമോ ഇല്ലാത്ത ഒരു എ ഐ മാത്രമാണെന്നും, തന്റെ അഭിപ്രായങ്ങൾ ലഭ്യമായ ഡേറ്റയെ മാത്രം ആസ്പദമാക്കിയാണെന്നും ഗ്രോക്ക് വ്യക്തമാക്കുന്നുണ്ട്. 2014ന് ശേഷം വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെ മികവാണെന്നും ഗ്രോക്ക് നൽകിയ മറുപടിയിൽ പറയുന്നു.
https://x.com/Be_likeLitchi/status/2047912691646566758

