കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുംബം, നൽകിയ ഹർജിയിൽ പറയുന്നു സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യമാണ്.നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തത്.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിന്റെ തെളിവുകൾ സംരക്ഷിക്കണമെന്നും , കളക്ടറുടെയും , പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോൺ കോൾ , ലൊക്കേഷൻ വിവരങ്ങൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു . അന്വേഷണത്തെ തടസപ്പെടുത്തുകയല്ല , മറിച്ച് അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കുകയാണ് ഉദ്ദേശ്യമെന്നും അവർ പറയുന്നു.