കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീപിടിച്ച് 56 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി സാങ്കേതിക പരിശോധന നടത്തി. കൂടുതൽ പരിശോധനകൾക്കായി മേഖല അന്വേഷണ സംഘം സീൽ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈവശം ഉള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു റൈലേൻ മേഖലയിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. 56 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

