ഡബ്ലിൻ: ഐറിഷ് മലയാളി സാൻജോ സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുത്ത് ഡിക്റ്റക്ടീവ് ഗാർഡ. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉയർന്നതോടെയാണ് സമഗ്രമായ അന്വേഷണം നടക്കുന്നത്. സാൻജോയുടെ മരണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ (National Bureau of Criminal Investigation (NBCI):) +353 1 666 3344 ഈ നമ്പറിൽ അന്വേഷണ സംഘവുമായി ബന്ധപ്പെടേണ്ടതാണ്.
ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാൻജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ലീഷ്മയ്ക്കൊപ്പം ഫിൻഗ്ലാസിലാണ് സാൻജോ താമസിച്ചിരുന്നത്. ലീഷ്മയും ആൺ സുഹൃത്തും ചേർന്ന് സാൻജോയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. മരണത്തിൽ ഭാര്യ നൽകിയ മൊഴികൾ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നത്.

