കോർക്ക്: വെസ്റ്റ് കോർക്കിലെ പൈതൃക കേന്ദ്രങ്ങളുടെ നവീകരണത്തിനായി ധനസഹായം. 2026 ലെ ഹിസ്റ്റോറിക് സ്ട്രക്ചേഴ്സ് ഫണ്ടിന് കീഴിലാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 3,60,000 യൂറോയാണ് മൂന്ന് കേന്ദ്രങ്ങളുടെയും നവീകരണത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കിബ്ബെറീനിലെ സെന്റ് പാട്രിക്സ് കത്തീഡ്രൽ, ടിമോലീഗിലെ ചർച്ച് ഓഫ് ദി അസൻഷൻ, കിൻസാലെയിലെ മുനിസിപ്പൽ ഡിസ്ട്രിക്റ്റ് ഓഫീസ് എന്നിവയാണ് നവീകരിക്കുന്നത്. മുനിസിപ്പൽ ഹാളിന് 1,30,000 യൂറോയും സെന്റ് പാട്രിക്സ് കത്രീഡലിന് 1,30,000 യൂറോയും ആണ് ലഭിക്കുക. അസൻഷൻ ചർച്ചിന്റെ നവീകരണത്തിനായി 1,06,767 യൂറോയുടെ പിന്തുണയും ലഭിക്കും.
Discussion about this post

