ഡബ്ലിൻ: സാർഡിനിയയിൽ ഹൈക്കിംഗിനിടെ കൊക്കയിലേക്ക് വീണ ഐറിഷ് യുവതിയെ രക്ഷിച്ചു. 30 വയസ്സുകാരിയെ ആണ് ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ആയിരുന്നു സംഭവം. സാർഡിനിയയിലെ ദോർഗാലി പ്രദേശത്തായിരുന്നു യുവതി അപകടത്തിൽപ്പെട്ടത്. സുഹൃത്തിനൊപ്പം ഹൈക്കിംഗ് നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വീഴ്ചയിൽ യുവതിയുടെ കണങ്കാലിന് പൊട്ടൽ ഉണ്ടായി. ഇതോടെ യുവതി സ്ഥലത്ത് കുടുങ്ങുകയായിരുന്നു. ഹെലികോപ്റ്ററിലാണ് ദൗത്യസംഘം യുവതിയെ രക്ഷിച്ചത്.
Discussion about this post

