ഡബ്ലിൻ: ദുബായിൽ നിന്നുളള രണ്ടാമത്തെ എമിറേറ്റ്സ് വിമാനം ഡബ്ലിനിൽ എത്തി. ഇന്നലെ രാത്രിയാണ് ദുബായിൽ കുടുങ്ങിയവരുമായുള്ള വിമാനം ഡബ്ലിനിൽ എത്തിയത്. യുഎഇയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരും അവധിക്കാലം ആസ്വദിക്കാൻ പോയവും ഇതിൽ ഉൾപ്പെടുന്നു. ഐറിഷ് പൗരന്മാർ അല്ലാത്തവരും ഇതിൽ ഉണ്ടെന്നാണ് വിവരം.
300 ലധികം പേരുമായിട്ടാണ് വിമാനം എത്തിയത്. ഗൾഫ് മേഖലകളിൽ നിന്നും കൂടുതൽ പേരെ ഇന്നും തുടർന്നുള്ള ദിവസങ്ങളിലും തിരികെ എത്തിക്കും. ഒമാനിൽ നിന്നുള്ള വിമാനം ഇന്ന് ഡബ്ലിനിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 280 യാത്രികരാണ് ഇതിൽ ഉണ്ടായിരിക്കുക.
Discussion about this post

