ഡബ്ലിൻ: അയർലൻഡ് മലയാളിയായ നഴ്സ് അന്തരിച്ചു. കോഴിക്കോട് സ്വദേശിനി നിമ്മി ജോയ് (34) ആണ് മരിച്ചത്. ഏറെ നാളായി അസുഖബാധിതയായിരുന്നു. ഇന്ത്യയിൽ ചികിത്സയിലിരിക്കെ ആയിരുന്നു നിമ്മിയുടെ അപ്രതീക്ഷിത വിയോഗം.
ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്സായിരുന്നു നിമ്മി. ശ്വാസകോശ ഫൈബ്രോസിസ് സ്ഥിരീകരിച്ചതിന് പിന്നാലെ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെ ഇന്ത്യയിൽ നിന്നും അനുയോജ്യമായ ദാതാവിനെ ലഭിച്ചു. തുടർന്ന് ജനുവരി 5 ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായി. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് വിപിൻ മെക്കാനിക്കൽ എൻജിനീയർ ആണ്.

