ഡബ്ലിൻ: അയർലൻഡിൽ വാടക നിരക്ക് ഉയരാൻ കാരണം വീടുകളുടെ ലഭ്യതയിൽ പുരോഗതി ഇല്ലാത്തതാണെന്ന് ഡ്രാഫ്റ്റ്. ഇ. പുതിയ വാടക വീടുകൾ നിർമ്മിച്ചുകൊണ്ട് മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ. തുടർച്ചയായ 18ാം പാദത്തിലും വാടക നിരക്ക് രാജ്യത്ത് ഉയർന്നിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ നാല് പാദങ്ങളിലെ വർദ്ധനവ് കൂടി ചേർന്നാൽ നിലവിലെ വാടക നിരക്ക് കഴിഞ്ഞ വർഷത്തെക്കാൾ ശരാശരി 6.9 ശതമാനം കൂടുതലാണ്. 2011 ൽ ശരാശരി വാടക നിരക്ക് 765 യൂറോ ആയിരുന്നു. എന്നാൽ ഇന്ന് 2,055 യൂറോ ആണ്. മൂന്നിരട്ടിയുടെ വർദ്ധനവ്.
വാടക വീടുകൾ സുലഭമല്ലാത്തത് വാടക ഉയരുന്നതിലേക്ക് നയിച്ചു. 15 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വീടുകൾ മതിയായ ലഭ്യത ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വാടക വീടുകൾ കൂടുതലായി നിർമ്മിക്കുകയാണ് വാടക നിരക്ക് കുറയ്ക്കാനുള്ള പോംവഴിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

