ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മസ്ജിദിൽ വെള്ളിയാഴ്ച്ച നിസ്ക്കാരത്തിനിടെ സ്ഫോടനം . ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാനിലെ പള്ളിയിലാണ് റംസാൻ പ്രാർത്ഥനയ്ക്കിടെ സ്ഫോടനം ഉണ്ടായത്. ആക്രമണത്തിൽ മൗലാന അബ്ദുള്ള നദീമിനടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 ന് മൗലാന അബ്ദുൾ അസീസ് പള്ളിയിലാണ് സ്ഫോടനം നടന്നത് . ഐഇഡി സ്ഫോടനമായിരുന്നുവെന്നും പരിക്കേറ്റ മൂന്ന് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഖൈബർ പഖ്തൂൺഖ്വയിലെ അകോറ ഖട്ടക് പട്ടണത്തിലെ ദാറുൽ ഉലൂം ഹഖാനിയ പള്ളിയിലും സ്ഫോടനം ഉണ്ടായി. അഞ്ച് പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Discussion about this post