തന്റെ 60-ാം പിറന്നാൾ ദിനത്തിൽ കാമുകിയും പങ്കാളിയുമായ ഗൗരി സ്പ്രാറ്റിനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി നടൻ ആമിർ ഖാൻ. 25 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും എന്നാൽ ഒരു വർഷം മുമ്പാണ് ഡേറ്റിംഗ് ആരംഭിച്ചതെന്നും ആമിർ പറഞ്ഞു. ഗൗരി സ്പ്രാറ്റ് ബെംഗളൂരു സ്വദേശിനിയും ആറ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമാണ്. നിലവിൽ ഗൗരി സ്പ്രാറ്റും ആമിർ ഖാനും ഒരുമിച്ചാണ് താമസം.
ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കിയ ഗൗരി ബെംഗളൂരുവിലെ ബിബ്ലണ്ട് സലൂണിന്റെ ബിസിനസ് പങ്കാളി കൂടിയാണ്. തന്റെ കുടുംബാംഗങ്ങൾ സ്പ്രാറ്റിനെ കണ്ടിട്ടുണ്ടെന്നും, ഈ ബന്ധത്തിൽ അവർക്കും സന്തോഷമാണെന്നും ആമിർ ഖാൻ പറഞ്ഞു.ലഗാൻ, ദംഗൽ എന്നിവയുൾപ്പെടെ തന്റെ ചുരുക്കം ചില സിനിമകൾ മാത്രമേ ഗൗരി കണ്ടിട്ടുള്ളൂവെന്നൂം ആമിർ പറഞ്ഞു.
1986 ലാണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം കഴിച്ചത്. ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് കുട്ടികൾ ഈ ബന്ധത്തിലുണ്ട്. 2002 ൽ ദമ്പതികൾ വിവാഹമോചനം നേടി.2005 ൽ ആമിർ ഖാൻ ചലച്ചിത്ര നിർമ്മാതാവ് കിരൺ റാവുവിനെ വിവാഹം കഴിച്ചു, 2021 ൽ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ആസാദ് എന്നൊരു മകനുമുണ്ട് ആമിർ ഖാന്.