സംഭാൽ : സംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ 46 വർഷങ്ങൾക്ക് ശേഷം ഹോളി ആഘോഷം . ഷാഹി ജുമാ മസ്ജിദിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷയിലായിരുന്നു ഹോളി ആഘോഷം.
1978-ലെ ഹിന്ദു വിരുദ്ധ കലാപത്തെത്തുടർന്ന് അടച്ചിട്ട ക്ഷേത്രം കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും തുറന്നത്. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ശ്രീഷ് ചന്ദ്ര പറഞ്ഞു.
2024 നവംബർ 24-ന് നടന്ന വർഗീയ അക്രമത്തെത്തുടർന്ന് നാല് പേരുടെ മരണത്തിന് കാരണമായ സ്ഥലമാണിത്. കോടതി ഉത്തരവിട്ട സർവേ നടത്തുന്നതിനിടെ ഒരു കൂട്ടം ആളുകൾ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Discussion about this post