തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനനഗരി. ഭക്തലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാല സമർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം . 10.15 നാണ് അടുപ്പ് വെട്ട്. 1.15 നാണ് നിവേദ്യം.
പൊങ്കാല അർപ്പിക്കാൻ മറ്റ് ജില്ലകളിൽ നിന്നുള്ള ഭക്തരും എത്തിയിട്ടുണ്ട് . സ്മാർട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ സ്ഥലത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദേശിച്ചു.
ഇന്ന് ഉച്ച മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം പേട്ട , തിരുവനന്തപുരം നോർത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിട്ടുണ്ട് ദക്ഷിണ റെയില്‍വേ.