ന്യൂഡൽഹി ; മൗറീഷ്യസ് രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാൺ! “ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ” അവാർഡ് മോദിയ്ക്ക് സമ്മാനിച്ചത് .
മൗറീഷ്യസിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ. രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന അസാധാരണ സേവനത്തിനാണ് ഇത് നൽകുന്നത്. ഈ വിശിഷ്ട അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശ പൗരനാണ് നരേന്ദ്ര മോദിയെന്ന് നവീൻചന്ദ്ര രാംഗൂലം പറഞ്ഞു. ഈ അഭിമാനകരമായ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി മോദി . ഒരു വിദേശ രാജ്യം പ്രധാനമന്ത്രി മോദിക്ക് നൽകുന്ന 21-ാമത് അന്താരാഷ്ട്ര അവാർഡാണിത്.
നരേന്ദ്ര മോദി മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോകുലുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു നേതാക്കളും കൈമാറി.
.