ന്യൂഡൽഹി : ആഭ്യന്തരം ഉല്പാദനം വർധിച്ചതായി മന്ത്രി നിർമ്മല സീതാരാമൻ . പാർലമെന്റിൽ ബജറ്റ് അവതരണത്തിനിടെയാണ് നിർമ്മല സീതാരമാന്റെ ഈ പരാമർശം .ദാരിദ്ര നിർമ്മാർജ്ജനത്തിന് നടപടികൾ സ്വീകരിച്ചു . ആഗോള അനിശ്ചിതത്വത്തിലും ഇന്ത്യയ്ക്ക് വളർച്ച കൈവരിക്കാനായി . വികസിത ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നോട്ട് പോകണം .
സർക്കാരിന്റെ ഓരോ പ്രവർത്തനത്തിൽ നിന്നും പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക ഉൽപ്പാദനക്ഷമത, ജനങ്ങൾക്ക് സാർവത്രിക സേവനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കി.
കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി.ധാതുസമ്പത്തുള്ള കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി . കണ്ടെയ്നർ നിർമ്മാണത്തിന് പ്രത്യേക പദ്ധതി , നാഷണൽ ഫൈബർ സ്കീം ടെക്സ്റ്റയിൽ മേഖലയ്ക്ക് പ്രത്യേക പദ്ധതി.ഗ്ലോബൽ ബയോ ഫാർമ മാന്യൂഫാക്ചറിംഗ് ഹബ് ആക്കാൻ പതിനായിരം കോടി , ഇന്ത്യ 2.0 സെമി കണ്ടക്ടർ മിഷനിൽ 40000 കോടിയും പ്രഖ്യാപിച്ചു

