ആലപ്പുഴ: എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ പ്രഭാകരന് നായര്‍. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങിയപ്പോള്‍ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം സര്‍വകലാശാലയെ അറിയിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയാണ്.
നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. സപ്ലിമെന്ററി എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്.

