താനെ ; സിനിമാസ്വപ്നങ്ങളുമായി മുംബൈനഗരത്തിൽ എത്തുന്ന യുവതികളെ സെക്സ് റാക്കറ്റിൽ എത്തിക്കുന്ന നടി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയതിനാണ് 41 കാരിയായ നടി അനുഷ്ക മോണി മോഹൻ ദാസ് എന്ന നടി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മിര-ഭയന്ദർ, വസായ്-വിരാർ പോലീസ് കാശിമിറയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ മാളിൽ വച്ച് ഇടപാടുകാർ എന്ന വ്യാജേന നടിയെ കാണാനെത്തി. പണം വാങ്ങുന്നതിനിടെയാണ് നടി പിടിയിലായത് .
റെയ്ഡിനിടെ, ടെലിവിഷൻ സീരിയലുകളിലും ബംഗാളി സിനിമയിലും സജീവമായിരുന്ന രണ്ട് സ്ത്രീകളെ അനുഷ്കയുടെ അനാശാസ്യകേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മദൻ ബല്ലാൽ പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് 41കാരിയായ നടിയെ അറസ്റ്റ് ചെയ്തത്. അനാശാസ്യ പ്രവർത്തനത്തിനുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സെക്സ് റാക്കറ്റിൽ നിന്ന് രക്ഷിച്ച സ്ത്രീകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി.

