ഡബ്ലിൻ: പൊതുയിടങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം അടുത്ത മാസത്തോടെ നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങൾ അറ്റോർണി ജനറലിന്റെ പരിഗണനയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ക്രാംബ്ലർ ബൈക്കുകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിൽ അയർലൻഡിൽ ഉണ്ട്. എന്നാൽ പുതിയ നിയമം ഇത്തരം വാഹനങ്ങൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തുന്നതാണ്. മാത്രവുമല്ല പോലീസുകാരുടെ അധികാരങ്ങൾ ശക്തിപ്പെടുത്തുന്നതുമാണ്. അടുത്ത ആഴ്ചയോടെ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post

