2024 ലെ പോലീസിംഗ്, സെക്യൂരിറ്റി , കമ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി അയർലൻഡിൽ ഉടനീളമുള്ള കമ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനായി ദേശീയ തന്ത്രം വികസിപ്പിക്കുന്നു. സമൂഹസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും , പ്രതികരിക്കുന്നതിനും വിവിധ സേവന ദാതാക്കളെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കമ്മ്യൂണിറ്റി സുരക്ഷയെക്കുറിച്ചുള്ള കൺസൾട്ടേഷന്റെ ഭാഗമായി, കമ്മ്യൂണിറ്റി സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കിടാൻ നാഷണൽ ഓഫീസ് ഫോർ കമ്മ്യൂണിറ്റി സേഫ്റ്റി അഭിപ്രായ സർവ്വേ നടത്തുന്നു. അയർലൻഡിൽ താമസിക്കുന്ന ആർക്കും ഈ സർവേയിൽ പങ്കെടുക്കാം.
ഈ സർവേയിലെ കണ്ടെത്തലുകൾ കമ്മ്യൂണിറ്റി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ തന്ത്രം വികസിപ്പിക്കുന്നതിന് സഹായിക്കും. സർവേയുടെ കണ്ടെത്തലുകളുടെ റിപ്പോർട്ട് 2026 മാർച്ചിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

