ഡണ്ടാൽക്ക്: കൈരാൻ ഡർണിന്റെ കൊലപാതകവും തിരോധാനവും ആയി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് സ്ത്രീയെ വിട്ടയച്ചത്.
50 വയസ്സുള്ള സ്ത്രീയെ ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ലൗത്തിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റിൽ ആയിരുന്നു കൈരാൻ ഡർണിനെ കാണാതെ ആയതായുള്ള വിവരം പുറത്തുവന്നത്. എന്നാൽ ഇതിന് രണ്ട് വർഷം മുൻപ്തന്നെ കുട്ടി മരിച്ചിരുന്നു. ഡണ്ടാൽക്കിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയയായിരുന്നു കൈരാൻ.
Discussion about this post

