ഡബ്ലിൻ: വന്യജീവി പുനരധിവാസത്തിനായി ധനസഹായം നൽകി ബാങ്ക് ഓഫ് അയർലന്റ്. സൗത്ത് ഡബ്ലിനിലുണ്ടായ എണ്ണ ചോർച്ചയ്ക്ക് പിന്നാലെയാണ് ബാങ്ക് സഹായം നൽകിയത്. 10,000 യൂറോ ആണ് സംഭാവന ചെയ്തത്.
കിൽഡെയർ വൈൽഡ്ലൈഫ് റെസ്ക്യൂവിനാണ് പണം കൈമാറിയത്. എണ്ണ ചോർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് നിന്നും ഹംസങ്ങളെയും മറ്റ് ജീവജാലങ്ങളെയും കെഡബ്ല്യൂആർ രക്ഷിച്ചിരുന്നു. ഇവ ഇപ്പോഴും പരിസ്ഥിതി പ്രവർത്തകർക്കൊപ്പമാണ് ഉള്ളത്.
ഏറ്റവും വലിയ ഓയിൽ ചോർച്ചയായിരുന്നു സൗത്ത് ഡബ്ലിനിൽ ഉണ്ടായത് എന്ന് രക്ഷാപ്രവർത്തനങ്ങൾക്കിടെ കെഡബ്ല്യുആർ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post

