- ബംഗാളിൽ ദുർഗ്ഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം ; 25 പേർ ആശുപത്രിയിൽ
- അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി ; വിവാഹം ഗ്രീസിൽ ?
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല ; ഹംസയുടെ ഹർജി തള്ളി ഹൈക്കോടതി
- നവംബർ 1-ന് രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി ; അനുമതി നൽകി ഡൽഹി പോലീസ്
- ചെങ്ങന്നൂർ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ; സ്പെഷ്യൽ ട്രെയിനുകൾ ; ശബരിമല തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി
- ഒക്ടോബർ 28-നകം ഇന്ത്യ വിടണം ; നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ കോടതിയിൽ ; ഏത് നിയമവ്യവസ്ഥയാണ് ലംഘിച്ചതെന്നും ചോദ്യം
- പൂജ വയ്ക്കേണ്ടത് എപ്പോൾ ? പൂജാവിധികൾ എങ്ങനെ ?
- പാർനെൽ സ്ക്വയറിലെ ഭീകരാക്രമണം; പ്രതി അത്യാസന്നനിലയിൽ
ലേഖകന്: Anu Nair
അടുത്തിടെയാണ് ടാറ്റ ഗ്രൂപ്പിന്റെ തലവൻ രത്തൻ ടാറ്റയുടെ വില്പത്രം പുറത്ത് വന്നത് . പതിനായിരം കോടിയിലധികം സമ്പത്തിനുടമയായ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ഏറെയും സംഭവന ചെയ്തിരുന്നു . അതുപോലെ തന്നെയാണ് റിലയൻസ് ഗ്രൂപ്പിന്റെ തലവനും , ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയും , അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുമൊക്കെ ചാരിറ്റിയ്ക്കായി പണം ചിലവഴിക്കാറുണ്ട് . എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടൂതൽ പണം ചാരിറ്റിയ്ക്കായി ചിലവിടുന്നത് ഇവരാരുമല്ല , മറിച്ച് അത് ശിവ് നാടാർ ആണ്. ഇന്ത്യയിലെ സമ്പന്നന്മാർക്കിടയിലെ മനുഷ്യസ്നേഹികൾ ആരൊക്കെയെന്ന ലിസ്റ്റ് പുറത്ത് വിട്ടത് ഹുറൂൺ ഇന്ത്യയാണ്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പത്ത് ചാരിറ്റിയ്ക്കായി വിട്ടു നൽകിയത് എച്ച് സി എൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ ആണ്. 2,153 കോടിയാണ് അദ്ദേഹം ചാരിറ്റിയ്ക്കായി നൽകിയത്. മുകേഷ് അംബാനിയും,കുടുംബവുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് . 407 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത് . പട്ടികയിൽ മൂന്നാം സ്ഥാനത്ത്…
ടെൽ അവീവ് : ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്സ് അധികാരമേറ്റു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. അതേസമയം രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ഗിഡിയൻ സാർ ചുമതലയേൽക്കും. നേരത്തെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്സ്. ധനം, ഇന്റലിജൻസ്, ഊർജ്ജം,ഗതാഗതം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് . നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി അംഗവുമാണ് കാറ്റ്സ്. രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാറ്റ്സ് പറഞ്ഞു. .കഴിഞ്ഞവർഷം ഒക്ടോബറിൽ ഗാസ സംഘർഷം ആരംഭിക്കും മുൻപ് ഗാലന്റിനെ നെതന്യാഹു സർക്കാർ പുറത്താക്കിയിരുന്നു . പിന്നീട് ജനരോഷത്തെ തുടർന്ന് തിരിച്ചു വിളിക്കുകയായിരുന്നു. ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ യോവ് ഗാലന്റിന് നിരവധി വീഴ്ചകൾ ഉണ്ടായതായി നെതന്യാഹു ആരോപിച്ചിരുന്നു. സൈനിക നേതൃത്വത്തിലെ പല കാര്യങ്ങളിലുമുള്ള അതൃപ്തി നെതന്യാഹു ചൂണ്ടിക്കാട്ടിയിരുന്നു . സർക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക്…
പാലക്കാട് : സിപിഎം പുറത്തുവിട്ട ദൃശ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ . സുഹൃത്തും, താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും , തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു . ചില കാര്യങ്ങൾ പറയാനാണ് താൻ ഷാഫിയ്ക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേയ്ക്ക് പാലക്കാട് പ്രസ്ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തന്റെ കാറിന് തകരാർ ഉണ്ടായി. പിന്നീട് പാലക്കാട് കെ ആർ ടവറിന് സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറിൽ കയറി കോഴിക്കോട്ടേയ്ക്ക് പോയി .അസ്മ ടവറിൽ കാറിൽ ചെന്നിറങ്ങുന്ന ദൃശ്യവും രാഹുൽ പുറത്തുവിട്ടു. രാത്രി പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തേക്ക് ഇറങ്ങുന്നതാണ് ഇന്നലെ പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുമായി യാത്ര പോയെന്നായിരുന്നു രാഹുലിന്റെ വാദം. കള്ളപ്പണം നിറച്ച ബാഗാണെന്ന് ആരോപിക്കുന്ന നീലട്രോളി ഫെനി നൈനാൻ വെള്ള ഇന്നോവ കാറിൽ കയറ്റുന്നു. രാഹുൽ…
രണ്ട് ദിവസം മുൻപാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡൊണാൾഡ് ട്രമ്പ് തെരഞ്ഞെടുക്കപ്പെട്ടത് . ഇപ്പോഴിതാ അദ്ദെഹത്തിന്റെ വിശ്വസ്തനും , ഇന്ത്യൻ വംശജനുമായ കശ്യപ് പട്ടേൽ സി ഐ എ ഡയറക്ടർ സ്ഥാനത്തേയ്ക്ക് എത്തിയേക്കുമെന്ന് സൂചന. 1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പുകൾ അങ്ങനെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു.പിന്നീട് നീതിന്യായ വകുപ്പിൽ തീവ്രവാദ പ്രോസിക്യൂട്ടറായി ചുമതലയേറ്റു.അമേരിക്കൻ പ്രതിരോധ വകുപിന്റെ റിപ്പോർട്ട് പ്രകാരം അൽ ഖ്വയ്ദ, ഇസ്ലാമി സ്റ്റേറ്റ് തുടങ്ങിയവയിലെ ഭീകരരെ തുറങ്കിലടക്കുന്നതിൽ കശ്യപിന്റെ സാമർത്ഥ്യം പ്രകടമായി. ഭീകരവിരുദ്ധ നീക്കങ്ങൾ നയിച്ച ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമ്മാൻഡിൽ ലെയ്സൺ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നാഷണൽ ഇന്റലിജൻസ്…
ഏറെക്കാലമായി കാത്തു സൂക്ഷിച്ച താടി വടിച്ചതിന് ശേഷമുള്ള സുരേഷ് ഗോപിയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ പല ഊഹപോഹങ്ങളും സമൂഹമാദ്ധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ഗോപി ഉപേക്ഷിച്ചെന്നായിരുന്നു പ്രചാരണം . എന്നാൽ വിമർശകരുടെ വായടപ്പിച്ച് പുത്തൻ ലുക്കിലുള്ള പോസ്റ്റർ പങ്കുവച്ച് ഒറ്റക്കൊമ്പൻ അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ സുരേഷ് ഗോപി . കേന്ദ്രമന്ത്രിയായിരിക്കെ അഭിനയിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല എന്നും വാർത്തകൾ വന്നിരുന്നു. ‘ഇനി ഊഹാപോഹങ്ങള്ക്ക് ഇടമില്ല, ഒറ്റകൊമ്പൻ 2025ല് വരും ‘ എന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് സുരേഷ് ഗോപി പങ്ക് വച്ചിരിക്കുന്നത് . താടിയുള്ള ചിത്രമാണ് പോസ്റ്റിലുള്ളത്. 22 സിനിമകളിൽ അഭിനയിക്കാമെന്ന് ഏറ്റതായും , ഇതറിഞ്ഞപ്പോൾ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞതായും മുൻപ് സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.
പാസഞ്ചർ ട്രെയിനുകളിൽ മുതൽ വന്ദേഭാരതിൽ വരെ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടാകാം . എന്നാൽ ലക്ഷക്കണക്കിന് പണം ചിലവാക്കി നടത്തുന്ന ട്രെയിൻ യാത്രയെ പറ്റി കേട്ടിട്ടുണ്ടോ? ഇതിൽ യാത്ര ചെയ്യുന്നവരെ രാജാക്കന്മാരെ പോലെയാണ് പലപ്പോഴും പരിഗണിക്കുന്നത് . അതാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിൻ ആയ മഹാരാജ എക്സ്പ്രസ് . 2010 ൽ ആരംഭിച്ച മഹാരാജ എക്സ്പ്രസ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ അനുഭൂതിയാണ് സമ്മാനിക്കുക. ട്രെയിന്റെ അകത്തളങ്ങൾ കൊട്ടാരങ്ങൾക്ക് തുല്യമാണ്. ഡീലക്സ് ക്യാബിനുകൾ മുതൽ അതിഗംഭീരമായ പ്രസിഡൻഷ്യൽ സ്യൂട്ടുകൾ വരെ ഇതിലുണ്ട് . ലൈവ് ടിവി , മിനി ബാറുകൾ, എസി, ആഡംബര ബാത്ത്റൂമുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളാണ് ഇതിൽ സജ്ജമാക്കിയിട്ടുള്ളത് .ഓരോ സ്യൂട്ടും രാജകീയ അനുഭവം പ്രദാനം ചെയ്യും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . എട്ട് ദിവസത്തെ യാത്ര ഡൽഹിയിൽ നിന്ന് ആഗ്ര , രൺ തംബോർ , ജയ്പൂർ, ബിക്കനീർ, ജോധ്പൂർ, ഉദയ്പൂർ എന്നിവിടങ്ങൾ വഴി മുംബൈയിൽ അവസാനിക്കും .…
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻ നിവിൻ പോളിക്കെതിരായ പീഡനപരാതി ഉയർന്നത് . കോതമംഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം ദുബായിൽ വച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്നാണ് പറയുന്നത്. പരാതി ഉയർന്ന അന്ന് തന്നെ തന്റെ ഭാഗം വ്യക്തമാക്കി നിവിൻ പോളി പ്രസ്മീറ്റ് വിളിച്ചു ചേർത്തിരുന്നു.കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ. തനിക്കെതിരായ വ്യാജപരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരിച്ച നടൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഒടുവിൽ നിവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബലാത്സംഗം നടന്നതായി പറയപ്പെടുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്നതാണ് പരാതിക്കാരിക്ക് തിരിച്ചടിയായത്. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി…
ഫ്ളോറിഡ : അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രമ്പ് . മുറിവേറ്റ രാജ്യത്തെ സുഖപ്പെടുത്താൻ പോവുകയാണെന്നും അമേരിക്കയുടെ സുവർണ കാലഘട്ടം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുകൾ തേടി പ്രസിഡന്റാകുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രമ്പ്. പെൻസിൽവാനിയിൽ കൂടി വിജയിച്ചതോടെ തെരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിൽ എത്തി. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുത്തതിൽ അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കൻ ജനതയുടെ മഹത്തായ വിജയമാണ് ഇത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെയാണ് കടന്നുപോയതെന്ന് ജനങ്ങൾക്ക് ബോധ്യമാകും. അഭൂതപൂർവവും ശക്തവുമായ ജനവിധിയാണ് അമേരിക്ക നൽകിയതെന്ന് സെനറ്റിലെ വിജയത്തെ ചൂണ്ടിക്കാട്ടി ട്രമ്പ് പറഞ്ഞു. 2004 ൽ ബുഷിന് ശേഷം ആദ്യമായാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പോപ്പുലർ വോട്ട് നേടുന്നത് . ഭാര്യ മെലാനിയയ്ക്കും ട്രമ്പ് നന്ദി പറഞ്ഞു. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകാനൊരുങ്ങുന്ന ജെഡി വാൻസിനെും അദ്ദേഹം അഭിനന്ദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവാണ് ട്രമ്പ്…
പത്തനംതിട്ട : അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി .ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടത് ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി. പിൻ കെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും, ചന്ദനത്തിരി , കർപ്പൂരം , പനിനീര് എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട് . പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. മുൻ കെട്ടിൽ ഉണക്കലരി, നെയ്തെങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതി. തന്ത്രിയുടെ നിർദ്ദേശം കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ , കമ്മീഷണർമാർ തുടങ്ങിയവരെയും അറിയിക്കും. പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമി മാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ‘ ഇപ്പോൾ ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്തർ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കടന്നു വരുന്നുണ്ട് . ഇത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ്…
ലൈക്കിനും , ഷെയറിനും വേണ്ടി എന്ത് സാഹസം കാട്ടാനും തയ്യാറായവരുണ്ട് . അതിപ്പോൾ വന്യമൃഗങ്ങളുടെ തോളിൽ കൈയ്യിട്ടിട്ടാണെങ്കിൽ അങ്ങനെ . അതിന് ഉദാഹരണമാണ് പാകിസ്താനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ . പാകിസ്താനിലെ ബ്ലോഗറായ നൂമാൻ ഹസൻ പങ്ക് വച്ചിരിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും . കടുവയുടെ വായിൽ കൈ വച്ചിരിക്കുന്ന ദൃശ്യമാണ് നൂമാൻ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. ദൃശ്യങ്ങൾ കാണുന്നവർ അത് വീണ്ടുമൊന്ന് നോക്കി പോകും . പട്ടിയോ, പൂച്ചയോ ആണെന്ന് കരുതി എന്നാൽ അത് ശരിക്കും കടുവ തന്നെയാണ്. റോക്കി എന്നാണ് കറ്റുവയുടെ പേരെന്നും , തന്റെ റോക്കി ഏറെ ഫ്രണ്ട്ലിയാണെന്നുമാണ് നൂമാൻ കുറിച്ചിരിക്കുന്നത് . ചങ്ങലയിൽ ഇട്ടിരിക്കുന്ന കടുവയുടെ വായിൽ നൂമാൻ കൈ വച്ച് കൊടുക്കുന്നതും , കടുവ ഇയാളുമായി ഇഴുകി ചേരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിരവധി പേരാണ് യുവാവിനെ അനുകൂലിച്ചും , വിമർശിച്ചും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത് . അതിസാഹസമാണ് യുവാവ് കാട്ടുന്നതെന്നും ,…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
