കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ ഭൂചലനം . 51 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത് . കൊൽക്കത്തയിലും, ബംഗാളിലെ മറ്റ് ഭാഗങ്ങളിലും ഒഡീഷയിലെ പുരിയ്ക്ക് സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ ആറ് മണിയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു.
ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത് . കൊൽക്കത്തയിലും , സമീപ പ്രദേശത്തും ആളുകൾക്കിടയിൽ ചെറിയ ഭീതി പരത്തിയെങ്കിലും ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post