ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രയാഗ്രാജ് സന്ദർശിക്കും. മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്യും.രാവിലെ 10 മണിയോടെ പ്രധാനമന്ത്രി പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഡിപിഎസ് ഹെലിപാഡിൽ എത്തും, അവിടെ നിന്ന് 10.45 ന് ഏരിയൽ ഘട്ടിലേക്ക് പോകും. ഏരിയൽ ഘട്ടിൽ നിന്ന് ബോട്ടിൽ അദ്ദേഹം മഹാ കുംഭമേളയിൽ എത്തും.
രാവിലെ 11 മണിക്ക് പ്രയാഗ്രാജിലെ സംഗമത്തിൽ അദ്ദേഹം പുണ്യസ്നാനം ചെയ്യും. മഹാ കുംഭമേളയിൽ രാവിലെ 11 മുതൽ 11.30 വരെയുള്ള സമയം പ്രധാനമന്ത്രിക്കായി നീക്കിവച്ചിരിക്കുകയാണ്. പുണ്യസ്നാനത്തിനുശേഷം പ്രധാനമന്ത്രി 11.45 ന് ബോട്ടിൽ ഏരിയൽ ഘട്ടിലേക്ക് മടങ്ങും. ഇവിടെ നിന്ന് അദ്ദേഹം ഡിപിഎസ് ഹെലിപാഡ് വഴി പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തും. ഉച്ചയ്ക്ക് 12.30 ന് വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രി പ്രയാഗ്രാജിൽ നിന്ന് മടങ്ങും.