കൊച്ചി : തീയതികളിലുണ്ടായ പിഴവിനെ തുടർന്ന് എം മുകേഷ് എം എൽ എയ്ക്കെതിരായ കുറ്റപത്രം മടക്കി. പിഴവ് തിരുത്തി നൽകാൻ നിർദേശം നൽകിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളും , സാഹചര്യ തെളിവുകളും , സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തിൽ പറയുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും , ഇ മെയിൽ സന്ദേശങ്ങളും തെളിവുകളായുണ്ട്.സാഹചര്യ തെളിവുകളും, സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. നടിയുടെ പരാതിയിൽ എറണാകുളം മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത് . എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം കേസിൽ വിധി വരുന്നത് വരെ മുകേഷ് എം എൽ എ സ്ഥാനത്ത് തുടരുമെന്നും , മറ്റാരും ഈ കേസിൽ തീരുമാനങ്ങൾ പറയേണ്ടെന്നും , പാർട്ടി തീരുമാനിക്കുമെന്നുമാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത് .