ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റെയിൽവേയുടെ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചതിന് ശേഷം രാജ്യത്തെ കോടിക്കണക്കിന് യാത്രക്കാർക്കാണ് പ്രയോജനം ലഭിച്ചത്.
വന്ദേ ഭാരത് വിവിധ റൂട്ടുകളിൽ ഓടുന്നതോടെ ആളുകൾക്ക് യാത്ര ചെയ്യാൻ എടുക്കുന്ന സമയവും ഗണ്യമായി കുറഞ്ഞു. ഇപ്പോഴിതാ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ പല രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വലിയ പറഞ്ഞു. അർദ്ധചാലകങ്ങൾ, ഭക്ഷ്യ സംസ്കരണം, വ്യാവസായിക ഉൽപന്നങ്ങൾ, മൂലധന വസ്തുക്കൾ, ശുദ്ധ ഊർജം തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപ താൽപര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.ദാവോസിൽ നടന്ന യോഗത്തിൽ ഏകദേശം 20 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകൾ (എംഒയു) ഒപ്പുവെച്ചതായും മന്ത്രി അറിയിച്ചു
ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് 2019 ഫെബ്രുവരി 15 ന് ന്യൂഡൽഹി-കാൺപൂർ-അലഹബാദ്-വാരണാസി റൂട്ടിൽ ആരംഭിച്ചു. ഈ ട്രെയിനിൻ്റെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്, ഇത് സർക്കാരിൻ്റെ ‘മേക്ക് ഇൻ ഇന്ത്യ’ കാമ്പെയ്നെ ശക്തിപ്പെടുത്തി. ഉയർന്ന നിലവാരമുള്ള സവിശേഷതകളും നവീകരിച്ച സുരക്ഷാ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വന്ദേ ഭാരതിൻ്റെ നാല് പുതിയ തരം ട്രെയിൻ മോഡലുകൾ രാജ്യത്ത് അവതരിപ്പിച്ചു. വന്ദേ ഭാരത് ചെയർ കാർ, വന്ദേ ഭാരത് സ്ലീപ്പർ, നമോ ഭാരത് ട്രെയിൻ, അമൃത് ഭാരത് ട്രെയിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.