ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ക്യാബിനറ്റ് മന്ത്രിമാർ മഹാകുംഭമേളയ്ക്കെത്തി. . യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ് അവർ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയത്.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ പ്രാർത്ഥന നടത്തി . “മുഴുവൻ മന്ത്രിമാരുടെയും പേരിൽ, മഹാകുംഭത്തിലേക്ക് എത്തിയ എല്ലാ സന്യാസിമാരെയും ഭക്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇതാദ്യമായി, മുഴുവൻ മന്ത്രിസഭാംഗങ്ങളും മഹാകുംഭത്തിൽ പങ്കെടുക്കുന്നു. ‘യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം ഫെബ്രുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിൽ എത്തി മഹാകുംഭമേളയിൽ പങ്കെടുക്കും.