തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാമർശം കോൺഗ്രസിന്റെ അരക്ഷിതാവസ്ഥയെയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭൂമി തട്ടിയെടുക്കുന്നതിൽ ഖാർഗെ കുടുംബത്തിനുള്ള ‘റെക്കോർഡി’നോട് കിടപിടിക്കാൻ ഒരുപക്ഷേ കർണാടകയിലെ മറ്റ് കോൺഗ്രസ് നേതാക്കൾക്കേ കഴിയൂവെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
“മോദിയുടെ അച്ഛനും പോകും.” പ്രധാനമന്ത്രി Narendra Modi ജിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ ലജ്ജാകരമായ ഈ പരാമർശം, ജനങ്ങൾക്ക് മുന്നിൽ വെക്കാൻ ക്രിയാത്മകമായ അജണ്ടയോ വികസന കാഴ്ചപ്പാടോ ഇല്ലാത്ത ഒരു പാർട്ടിയുടെ കടുത്ത വിദ്വേഷത്തെയും അഗാധമായ അരക്ഷിതാവസ്ഥയെയുമാണ് തുറന്നുകാട്ടുന്നത്.
സർക്കാരുകളെ മാറ്റാൻ വോട്ടർമാർക്ക് അധികാരമുണ്ട്, അതിൽ ആർക്കും തർക്കമില്ല. എന്നാൽ ഒരു നേതാവിന്റെ സേവന-വികസന നേട്ടങ്ങൾക്കൊപ്പമെത്താൻ കഴിയാതെ വരികയും, വോട്ടർമാരുടെ വിശ്വാസം ആർജ്ജിക്കുന്നതിൽ വീണ്ടും വീണ്ടും പരാജയപ്പെടുകയും ചെയ്യുമ്പോൾ, പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതരായ മാതാപിതാക്കളെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലേക്ക് നിങ്ങൾ തരംതാഴുന്നു.
ഈ പുതിയ അധഃപതനമാണ് Rahul Gandhi യുടെ കോൺഗ്രസ് നയിക്കുന്ന തട്ടിപ്പ് രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം. ഇത് പറയുന്നതോ ഖർഗെ! ഭൂമി തട്ടിയെടുക്കുന്നതിൽ സ്വന്തം കുടുംബത്തിനുള്ള ‘റെക്കോർഡി’നോട് കിടപിടിക്കാൻ ഒരുപക്ഷേ കർണാടകയിലെ മറ്റ് കോൺഗ്രസ് നേതാക്കൾക്കേ കഴിയൂ

