വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ ജീവനെടുത്ത തീവയ്പ്പ് സംഭവത്തിൽ അറസ്റ്റിലായവർ കസ്റ്റഡിയിൽ തുടരുന്നു. ഒരു സ്ത്രീയും പുരുഷനുമാണ് സംഭവത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്. ഇവരിൽ നിന്നും സുപ്രധാന വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അതിനാൽ ഇവർ കസ്റ്റഡിയിൽ തുടരാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ചയാണ് രണ്ട് പേരെയും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
20 വയസ്സുള്ള യുവാവും 30 വയസ്സുള്ള യുവതിയുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. വാട്ടർഫോർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി സ്ഥിരീകരണമുണ്ട്. സംഘങ്ങൾക്ക് സഹായങ്ങൾ നൽകുന്നത് ഇവരാണ്. കേസിലെ പ്രതികൾക്കും ഇവർ സഹായം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ ഏഴ് ദിവസംവരെ കസ്റ്റഡിയിൽ വയ്ക്കാൻ ഗാർഡയ്ക്ക് അനുവാദമുണ്ട്.

