ഡബ്ലിൻ: അയർലൻഡിൽ വിൽപ്പന നടത്തിയ കളിപ്പാട്ടങ്ങൾ തിരിച്ചുവിളിച്ചു. കുട്ടികൾക്ക് ഹാനികരമായ അംശങ്ങൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് കളിപ്പാട്ടങ്ങൾ തിരിച്ച് വിളിച്ചത്. ഇവ വിൽപ്പന നടത്തുന്നത് ഷോപ്പുകൾ നിർത്തിവയ്ക്കണമെന്നും അധികൃതർ അറിയിച്ചു. കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന്റേതാണ് നടപടി.
വർക്ക് സ്റ്റോഴ്സ് ലിമിറ്റഡിന്റെ മൈ ഫസ്റ്റ് ബേബി സ്പിന്നറാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഇതിൽ ചെറിയ പന്തുകൾ അടങ്ങിയിരിക്കുന്നു. ഈ പന്തുകൾ ഇളക്കിമാറ്റാൻ കഴിയുന്നതിനാൽ കുട്ടികൾ വായിലോ മൂക്കിലോ ഇവ ഇട്ടേയ്ക്കാം. ഇതേ തുടർന്നാണ് തിരികെ വിളിച്ചത്. ദി വർക്ക്സ് പ്ലേവർക്ക്സ് എന്നാണ് കളിപ്പാട്ടത്തിന് പേര് നൽകിയിരിക്കുന്നത്. 5052089365995 ആണ് ബാർകോഡ് നമ്പർ.

