വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ തീവയ്പ്പിൽ നാല് പേർ മരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേർ അസ്റ്റിലാകുമെന്ന സൂചന ഗാർഡ കമ്മീഷണർ പങ്കുവച്ചിരിക്കുന്നത്.
സംഭവത്തെ ഭയാനകമെന്നാണ് ജസ്റ്റിൻ കെല്ലി വിശേഷിപ്പിച്ചത്. അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ട്. ഏഴ് ഇടത്ത് തിരച്ചിൽ നടത്തി. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. അന്വേഷണത്തിൽ തനിക്ക് തൃപ്തിയുണ്ട്. സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

