ഡബ്ലിൻ: ഗാർഡ ഷിക്കോണയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഹാക്ക് ചെയ്തു. എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അക്കൗണ്ടിൽ ക്രിപ്റ്റോകറൻസികൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.
@gardainfo, @gardatraffic അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഗാർഡ ഷിക്കോണയുടെ പ്രധാനപ്പെട്ട അക്കൗണ്ടുകളാണ് ഇത്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഇരു അക്കൗണ്ടുകളിലും ഉള്ളത് രണ്ട് അക്കൗണ്ടുകളുടെയും ഫീഡുകളിൽ ഒരു ക്രിപ്റ്റോകറൻസി വാലറ്റ് ആപ്ലിക്കേഷന്റെ പരസ്യങ്ങളുള്ള നൂറുകണക്കിന് പോസ്റ്റുകൾ നിറഞ്ഞിരിക്കുന്നു.
ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷം ആയിരുന്നു ഇത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങുകയായിരുന്നു. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
.

