ജെറുസലേം : ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ നിന്ന് പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും വിലക്കി എയർ ഫ്രാൻസ് . നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾക്ക് ഇസ്രയേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണിത് . സെപ്റ്റംബർ 30 ന് ഫ്ലൈ ദുബായ് വിമാനത്തിൽ ഒമാനി പൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തെ തുടർന്നാണ് ഈ നീക്കം. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലൊന്നാണ് ഒമാൻ.
ചിക്കാഗോ ആസ്ഥാനമായുള്ള യുണൈറ്റഡ് എയർലൈൻസ് ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കുള്ള പുതിയ നിയമങ്ങളെക്കുറിച്ച് അവരുടെ പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും അറിയിച്ചിട്ടുണ്ട്.
ഇസ്രായേലി നിയമങ്ങൾ പാലിക്കുന്നതിന് കൂടുതൽ വിമാനക്കമ്പനികൾ ഈ മാർഗം പിന്തുടരുമെന്നും സൂചനയുണ്ട്. ഏറ്റവും വലിയ ചെക്ക് എയർലൈനായ സ്മാർട്ട് വിംഗ്സും ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ, അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണൈ, കൊമോറോസ്, ക്യൂബ, ജിബൂട്ടി, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, മാലിദ്വീപ്, മാലി, മൗറിറ്റാനിയ, നൈജർ, ഉത്തര കൊറിയ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, ടുണീഷ്യ, വെനിസ്വേല, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്കുണ്ട്. ഫ്ലൈദുബായ് ഭീകരാക്രമണത്തിന് ശ്രമിക്കുന്നതിന് മുമ്പ് ഇസ്രായേലി നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിലും അവ കർശനമായി നടപ്പിലാക്കിയിരുന്നില്ല.
അതുകൊണ്ട് തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഒമാൻ, ഇറാൻ, ഇറാഖ്, പാകിസ്ഥാൻ, ലെബനൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർ വർഷങ്ങളോളം ടെൽ അവീവിലേക്കുള്ള വിമാനങ്ങളിൽ ജോലി ചെയ്തിരുന്നു.

