ലക്നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് വിമത സമാജ്വാദി പാർട്ടി എംഎൽഎമാർ ബിജെപയിൽ ചേർന്നു. വിമത സമാജ്വാദി പാർട്ടി എംഎൽഎ രാകേഷ് പ്രതാപ് സിംഗ്, ശക്തനായ എംഎൽഎ അഭയ് സിംഗ്, എംഎൽഎ വിനോദ് ചതുർവേദി എന്നിവരാണ് ഇന്ന് സ്മൃതി ഇറാനിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത് . യുപി ബിജെപി പ്രസിഡന്റ് പങ്കജ് ചൗധരിയും ചടങ്ങിൽ പങ്കെടുത്തു.
അമേഠിയിലെ ഗൗരിഗഞ്ച് സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാകേഷ് പ്രതാപ് സിംഗ്. അയോധ്യയിലെ ഗോസായിഗഞ്ച് സീറ്റിൽ നിന്നുള്ള എംഎൽഎയാണ് അഭയ് സിംഗ്, ജലൗണിലെ കൽപി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് വിനോദ് ചതുർവേദി. 2022 ലെ തിരഞ്ഞെടുപ്പിൽ എസ്പി ടിക്കറ്റിൽ വിജയിച്ചവരാണിവർ. എന്നാൽ 2024 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഇതിന്റെ പേരിൽ 2025 ജൂണിൽ രാകേഷ് പ്രതാപ് സിംഗിനെ എസ്പിയിൽ നിന്ന് പുറത്താക്കിയിരുന്നു .

