ഡബ്ലിൻ: അയർലൻഡിൽ യുവ ഡ്രൈവർമാർ അപകടങ്ങളിൽപ്പെടുന്നതിന്റെ തോത് വർധിക്കുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തുവിട്ടത്. 17 നും 25 നും ഇടയിൽ റോഡപകടങ്ങളിൽപ്പെടുന്നവരുടെ എണ്ണത്തിലാണ് വലിയ വർധനവ് ഉണ്ടായിരിക്കുന്നത്.
2021 മുതൽ 2025 വരെയുള്ള കാലയളവിലെ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ആർഎസ്എയുടെ വിലയിരുത്തൽ. ഈ വിവരങ്ങൾ കഴിഞ്ഞ ദിവസം അരങ്ങേറിയ ആർഎസ്എയുടെ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ പുറത്തുവിടുകയായിരുന്നു. ഈ വിഭാഗത്തിനിടയിലെ അപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിന് കർശനമായ നടപടികൾ അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

