തിരുവനന്തപുരം ; കോര്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്.ശ്രീലേഖ. ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. തനിക്ക് പറയാനുള്ളത് കൂടി കേൾക്കൂവെന്നാണ് ശ്രീലേഖ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
‘ ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ ‘ – എന്നാണ് ശ്രീലേഖയുടെ വാക്കുകൾ.
സെപ്റ്റംബര്‍ 30ന് മേയർ വി വി രാജേഷിന് കത്ത് നൽകിയതായി ഈ മാസം മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യക്തമാക്കിയത് . സ്വകാര്യ കാരണങ്ങളാണ് രാജിയ്ക്ക് പിന്നില്ലെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പാർട്ടി നേതൃത്വം ഇടപെട്ടതോടെ അവര്‍ വാട്സാപ്പ് ഗ്രൂപ്പില്‍നിന്നും രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട കുറിപ്പ് പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടെന്ന് ശ്രീലേഖ അറിയിച്ചിരിക്കുന്നത്.

