ഡബ്ലിൻ: ഷിംഗിൾസ് വാക്സിൻ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകും. വാക്സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അടുത്ത വർഷം ആദ്യം മുതൽ വാക്സിൻ നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ വയോധികരിൽ പ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് വാക്സിൻ നൽകുക. പിന്നീട് കൂടുതൽ പേർക്ക് വാക്സിൻ നൽകും.
ആദ്യ ഘട്ടത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള പ്രതിരോധ ശേഷി കുറഞ്ഞവർക്കാണ് വാക്സിൻ നൽകി തുടങ്ങുക. ഇതിന് ശേഷം 65 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകി തുടങ്ങും. സൗജന്യമല്ലാതെ വാക്സിൻ എടുക്കണമെങ്കിൽ ഏകദേശം 450 യൂറോ വരെയാണ് നൽകേണ്ടതായി വരിക. രണ്ട് ഡോസ് വാക്സിനുകളാണ് രോഗപ്രതിരോധത്തിനായി എടുക്കേണ്ടത്.
Discussion about this post

