തിരുവനന്തപുരം : കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിരക്കുകൾ നിശ്ചയിച്ചുകൊണ്ടുള്ള പുതിയ വൈദ്യുതി കണക്ഷനുകൾക്കായുള്ള പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കണക്ഷൻ നൽകുന്നതിന് ആവശ്യമായ പോസ്റ്റുകളുടെയും മറ്റ് ഉപകരണങ്ങളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ നിരക്കുകൾ നിശ്ചയിച്ചിരുന്നത്
2 kW വരെയുള്ള ഗാർഹിക കണക്ഷനുകൾക്ക് 2,000 രൂപയായാണ് നിരക്ക് ഏകീകരിച്ചത് . 30 kW വരെയുള്ള എൽ.ടി. (LT) കണക്ഷനുകൾക്ക്, അധിക ട്രാൻസ്ഫോമറിനായി പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതില്ല. നിലവിലുള്ള 11-kV, എൽ.ടി. വിതരണ ശൃംഖലയിൽ നിന്ന് 200 മീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കാണ് പരിഷ്കരിച്ച നിരക്കുകൾ ബാധകമാകുക.
200 മീറ്ററിൽ കൂടുതൽ അകലെയുള്ള കെട്ടിടങ്ങൾക്ക് നിലവിലുള്ള രീതിയിൽ തന്നെയാകും നിരക്കുകൾ കണക്കാക്കുക. വൈദ്യുതി കണക്ഷൻ നൽകുന്നതിന് നിലവിലുള്ള ട്രാൻസ്ഫോർമറിന്റെ ശേഷി വർദ്ധിപ്പിക്കുകയോ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ, അതിന്റെ ഉത്തരവാദിത്തം ഇലക്ട്രിസിറ്റി ബോർഡിനായിരിക്കും
ഗാർഹിക വിഭാഗം (സിംഗിൾ ഫേസ്): 2 കിലോവാട്ട് വരെ – 2000 രൂപ
ഗാർഹിക വിഭാഗം ഒഴികെ (സിംഗിൾ ഫേസ്): ഒരു കിലോവാട്ട് വരെ – 2500 രൂപ, 1–2 കിലോവാട്ട് – 3000 രൂപ
എല്ലാ വിഭാഗങ്ങൾക്കും
∙ സിംഗിൾ ഫേസ് : 2 – 5 കിലോവാട്ട് – 5000 രൂപ
∙ ത്രീ ഫേസ് : 5 – 7 കിലോവാട്ട് – 8000 രൂപ
ത്രീ-ഫേസ് — 7 കിലോവാട്ടിന് മുകളിൽ, 10 വരെ: 10,000 രൂപ
ത്രീ-ഫേസ് — 10 കിലോവാട്ടിന് മുകളിൽ, 30 വരെ: കിലോവാട്ടിന് 1,560 രൂപ
ത്രീ-ഫേസ് — 30 10 കിലോവാട്ടിന് മുകളിൽ , 40 വരെ: കിലോവാട്ടിന് 2,890 രൂപ
ത്രീ-ഫേസ് — 40 കിലോവാട്ടിന് മുകളിൽ , 50 : കിലോവാട്ടിന് 4,225 രൂപ
ത്രീ-ഫേസ് — 50 കിലോവാട്ടിന് മുകളിൽ , 100 വരെ: കിലോവാട്ടിന് 5,670 രൂപ

