ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . ആഗോളതലത്തിൽ ഗണ്യമായ സ്വാധീനമുള്ള നേതാവാണ് മോദിയെന്നും പുടിൻ പറഞ്ഞു.
“താങ്കളുടെ രാജ്യക്കാർക്കിടയിൽ താങ്കൾ വളരെയധികം ബഹുമാനിക്കപ്പെടുന്നു, ആഗോളതലത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിങ്ങൾ നൽകിയ സംഭാവന വാക്കുകളിൽ വിവരിക്കാനാവില്ല. കഴിഞ്ഞ ആഴ്ച ന്യൂഡൽഹി സന്ദർശിച്ച വേളയിൽ എനിക്കും റഷ്യൻ പ്രതിനിധി സംഘത്തിനും നൽകിയ അത്ഭുതകരമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും ഞാൻ നന്ദി പറയുന്നു,” പുടിൻ പറഞ്ഞു.
ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പരാമർശിച്ചു . “ഞങ്ങളുടെ ചർച്ചകൾ വളരെ പ്രധാനപ്പെട്ടതായിരുന്നു,അവ മികച്ച ഫലങ്ങൾ നൽകി. എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളുമായി ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഞങ്ങളുടെ ചർച്ചകൾ വീണ്ടും നിങ്ങളുടെ രാഷ്ട്രീയ ചാതുര്യവും ദീർഘവീക്ഷണവും പ്രകടമാക്കി. ഞങ്ങളുടെ സൗഹൃദ രാജ്യങ്ങൾക്കുള്ള പിന്തുണ ഞങ്ങൾ തീർച്ചയായും തുടരും.” എന്നും പുടിൻ വ്യക്തമാക്കി.
2026 ലെ ബ്രിക്സ് ഉച്ചകോടിക്കിടെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടന്നിരുന്നു . കൂടിക്കാഴ്ചയിൽ ഇന്ത്യയും റഷ്യയും തമ്മിൽ നിരവധി കരാറുകളിലും ഒപ്പുവച്ചു.

