തിരുവനന്തപുരം ; തന്റെ കെ എസ് ഇ ബി എഐ ഡാന്‍സ് വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. തിരുവനന്തപുരം ലോ കോളജിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മോഹന്‍ലാലിനെയും തമിഴ്നാട് മുഖ്യമന്ത്രി വിജയിനെയും ഞെട്ടിക്കുന്ന ഡാന്‍സാണ് താന്‍ നടത്തിയതെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. തന്നെ കളിയാക്കാൻ വേണ്ടിയാണു ചെയ്തതെങ്കിലും സന്തോഷമായി. അഞ്ചു വയസുള്ള ഒരു കുട്ടി വരെ അടുത്തു വന്ന് ഡാന്‍സ് ഗംഭീരമായെന്നു പറഞ്ഞു.
എങ്കിലും എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇത്തരം വീഡിയോകള്‍ ഉണ്ടാക്കുമ്പോള്‍ നിയമപ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ നിയമവിരുദ്ധമെന്ന് കാട്ടി മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

