ന്യൂ ഓര്‍ലിയന്‍സ്: യു എസ് നഗരമായ ന്യൂ ഓർലിയൻസിൽ പുതുവർഷാഘോഷത്തിനിടയിൽ ജനക്കൂട്ടത്തിലേയ്ക്ക് ട്രല്ല് ഓടിച്ചു കയറ്റി 15 പേരുടെ ജീവനെടുത്ത അക്രമി മുൻ യുഎസ് സൈനികനെന്ന് റിപ്പോർട്ട് . ടെക്സസ് സ്വദേശിയായ ഷംസുദ്ദീന് ജബ്ബാര്‍ എന്ന 42-കാരനാണ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ഇയാൾ ഓടിച്ചിരുന്ന ട്രക്കിൽ നിന്ന് ഐഎസ് പതാക കണ്ടെടുത്തതായും എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
2007 മുതല്‍ 2020 വരെയാണ് ഇയാള്‍ സൈന്യത്തില്‍ സേവനം നടത്തിയത്. സൈന്യത്തില്‍ ഐടി-എച്ച് ആര് വിദഗ്ധനായിരുന്നു ഷംസുദ്ദീന്. 2009-ല്‍ അഫ്ഗാനിസ്താനില്‍ വിന്യസിച്ച സൈന്യത്തിന്റെ ഭാഗമായി. 2015-നു ശേഷം ആര്‍മി റിസേര്‍വിലേക്ക് മാറി. 2020-ലാണ് ഔദ്യോഗികമായി വിരമിക്കുന്നത്.
നിലവിൽ പ്രശസ്ത അക്കൗണ്ടിംഗ് സ്ഥാപനമായ ഡെലോയിറ്റിൽ ജോലി ചെയ്യുകയായിരുന്നു ഷംസുദ്ദിൻ .$120,000 വാർഷിക ശമ്പളം ലഭിച്ചിരുന്നു. എന്നിട്ടും ഷംസുദ്ദീന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്ന് എഫ്.ബി.ഐ. വ്യക്തമാക്കുന്നു. രണ്ടു തവണ വിവാഹം ചെയ്തു. രണ്ടും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. വിവാഹമോചനത്തിനായുള്ള കാരണമായി ഷംസുദ്ദീന് കോടതിയില്‍ ചൂണ്ടിക്കാട്ടിയതും സാമ്പത്തികബുദ്ധിമുട്ടാണ്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം ഐടി, സൈനിക പശ്ചാത്തലമുള്ള ഷംസുദ്ദീന് ജബ്ബാർ കടുത്ത കടബാധ്യതയിലായിരുന്നു. തൻ്റെ മുൻ ഭാര്യയുടെ അഭിഭാഷകന് അയച്ച ഇമെയിലിൽ, തനിക്ക് 27 ഡോളറിലധികം ഭവനവായ്പ നൽകാനുണ്ടെന്നും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏകദേശം 28,000 ഡോളർ നഷ്ടമുണ്ടായെന്നും ഷംസുദ്ദീൻ പറയുന്നു.
ന്യൂ ഓര്‍ലിയന്‍സില്‍ അക്രമം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഐഎസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അക്രമം നടത്താനൊരുങ്ങുന്നതെന്ന് വ്യക്തമാക്കിയിരുന്നു എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി.