ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ജനപ്രിയ പാർട്ടിയായി സിൻ ഫെയ്ൻ. വോട്ടർമാർക്കിടയിൽ നടത്തിയ ഏറ്റവും പുതിയ സർവ്വേയിലെ കണ്ടെത്താണ് ഇത്. സൺഡേ ഇൻഡിപെൻഡന്റ്/ അയർലൻഡ് തിങ്ക്സ് ആണ് വോട്ടർമാർക്കിടയിൽ അഭിപ്രായ സർവ്വേ നടത്തിയത്.
21 ശതമാനം വോട്ടർമാരാണ് സിൻ ഫെയ്ൻ പാർട്ടിയെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ സർവ്വേയുമായി താരതമ്യം ചെയ്യുമ്പോൾ പ്രീതി ഒരു ശതമാനം വർധിച്ചിട്ടുണ്ട്. ഫിൻ ഗെയ്ൽ പാർട്ടിയുടെ ജനപ്രീതി ഒരു ശതമാനം കുറഞ്ഞ് 19 ശതമാനം ആയി. ഇതേ സമയം ഫിയന്ന ഫെയ്ൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 17 ശതമാനം ആയി. സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടിയുടെ ജനപ്രീതി 10 ശതമാനമെന്ന മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്. അവോണ്ടുവിന്റെ ജനപ്രീതി ഒരു ശതമാനം വർധിച്ചിട്ടുണ്ട്.

