ഡബ്ലിൻ: ഓണാഘോഷം അടിപൊളിയാക്കാൻ സൗത്ത് ഡബ്ലിനിലെ മലയാളി കൂട്ടായ്മ. സോഷ്യൽ സ്പേസ് അയർലൻഡിന്റെ സഹകരണത്തോടെയാണ് സൗത്ത് ഡബ്ലിനിലെ മലയാളികൾ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അടുത്ത മാസം അഞ്ചിനാണ് പരിപാടി. വിവിധ കലാ- സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവോണം 2026 എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ 11 മണി മുതൽ പരിപാടികൾ ആരംഭിക്കും. വൈകീട്ട് ആറ് മണിവരെയാണ് പരിപാടി. കിൽ ഒ ദി ഗ്രഞ്ച് നാഷണൽ സ്കൂളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മെഗാ തിരുവാതിര, വിവിധ നൃത്തപരിപാടികൾ, ലൈവ് സംഗീത വിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post

