ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
ബ്രഫ്, കിൽമല്ലോക്ക് എന്നീ പട്ടങ്ങൾക്കിടയിലെ റോഡിലായിരുന്നു അപകടം ഉണ്ടായത്. ആർ512 ൽ വച്ച് സ്ത്രീ ഓടിച്ചിരുന്ന കാർ മറ്റൊരു കാറിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ രണ്ടാമത്തെ കാർ ഓടിച്ചിരുന്ന പുരുഷനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

