കാഠ്മണ്ഡു : നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 133 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശ വിനോദസഞ്ചാരികൾ . 47 അമേരിക്കക്കാർ, 33 ബ്രിട്ടീഷുകാർ എന്നിവരുൾപ്പെടെ 400-ലധികം പേരെ കാണാതായിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്കായി നേപ്പാൾ സർക്കാർ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യ 10 ടൺ അടിയന്തിര സാമഗ്രികളും , അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചു. സഹായത്തിന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും മോദി സർക്കാരിനും നന്ദി പറഞ്ഞു.
ദുരന്തത്തെത്തുടർന്ന് ബീഹാറിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബീഹാർ ചീഫ് സെക്രട്ടറി ഉന്നതതല യോഗം ചേർന്ന് എൻഡിആർഎഫിനും എസ്ഡിആർഎഫിനും മുൻ കരുതൽ നിർദ്ദേശങ്ങൾ നൽകി. ഗണ്ഡക് നദിക്കരയിലുള്ള ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി സംസാരിക്കുകയും പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തു.

